9.3.10
പറഞ്ഞതും പറയാത്തതും
പുഴുവിനെക്കുറിച്ചു പറയുമ്പോഴേ
നീയൊരു പൂമ്പാറ്റയാകും
പൂവിനെക്കുറിച്ച് ഓര്‍ക്കുമ്പോഴേ
നീ പൂക്കാലം ചമയ്ക്കും
കണ്ണീരിനെക്കുറിച്ചു
നിന്നോടു പറയാതതു
നീ
പ്രളയം തീര്‍ക്കുമെന്നു
പേടിച്ചിട്ടാണ്.
എഴുതിയത്: ഷീജ.സി.കെ
7.3.10
ഹോം വര്‍ക്ക്
ഉടഞ്ഞ കലം
ചിതറിയ വറ്റ്
കര്‍ക്കിടകത്തിലെ
കിണറു പോലെ
അമ്മയുടെ നിറഞ്ഞ
കണ്ണുകള്‍
നോക്കൂ ടീച്ചര്‍
ഇതാണെന്റെ വീട്.
എഴുതിയത്: ഷീജ.സി.കെ
ചിതറിയ വറ്റ്
കര്‍ക്കിടകത്തിലെ
കിണറു പോലെ
അമ്മയുടെ നിറഞ്ഞ
കണ്ണുകള്‍
നോക്കൂ ടീച്ചര്‍
ഇതാണെന്റെ വീട്.
എഴുതിയത്: ഷീജ.സി.കെ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
