പേജുകള്‍‌

10.8.12

ദേശാടനം കാത്ത്


ഇവിടെയെനിക്ക്
കാവലായുണ്ട് നിന്‍
ചിറകനക്കങ്ങള്‍
രാപ്പാട്ടിനീണങ്ങള്‍

ഇലപൊഴിഞ്ഞ
മാമരച്ചില്ലയില്‍
ചേക്കൊഴിഞ്ഞ
നോവിന്റെ കൂടുകള്‍
അടയിരുന്നതിന്‍ ചൂട്
തൂവല്‍മിനുപ്പുകള്‍
പാതിയില്‍ നിര്‍ത്തിയ
യാത്രാമൊഴി

പിന്നെ
അകലങ്ങളില്‍ നിന്ന്
കാതങ്ങള്‍ താണ്ടി നീ
മഞ്ഞു കാലങ്ങളില്‍ വീണ്ടും
വരുമെന്ന
നിറമുള്ള കനവുകള്‍
നിറവിന്‍ പ്രതീക്ഷകള്‍