പേജുകള്‍‌

23.9.10

സാഹിറ

ചിറക് നനഞ്ഞ്


പറക്കാനാകാത്ത

പൂമ്പാറ്റയെ

കൈയിലെടുത്ത്

കണ്ണില്‍ കടലേറ്റു വാങ്ങി

വിതുമ്പി നില്‍ക്കുന്ന

അവളെ

നാലാം ക്ലാസിന്റെ

വരാന്തയില്‍ വച്ചാണ്

ആദ്യമായി കണ്ടത്************************മഴയ്ക്കെതിരെ

ചരിച്ചു പിടിച്ച

കുടയുമായി

കുപ്പിവളക്കിലുക്കങ്ങള്‍ക്കൊപ്പം

പൊട്ടിച്ചിരിച്ച്

പിന്നെ

സ്കൂള്‍ മുറ്റത്തെ

പൂവാകച്ചോട്ടിലെ

കളിക്കൂട്ടത്തില്‍**********************

ഇമയനക്കങ്ങള്‍ കൊണ്ട്

കവിതയെഴുതി

പുഞ്ചിരിയാല്‍

നിലാവു പരത്തി

കസവു തട്ടത്തില്‍

അത്തറു പൂശി

കൈവെള്ളയില്‍

മൈലാഞ്ചിപ്പൂക്കള്‍

വിരിയിച്ച്

സ്വപ്നങ്ങള്‍

പൂത്തിറങ്ങുന്ന

കല്യാണ രാത്രിയില്‍***********************ദ്രവിച്ച നഖങ്ങളില്‍

സഹനത്തിന്റെ ചായം

തേച്ച്

കരി പിടിച്ച ചിരിയുമായി

നിലം പറ്റിച്ചേര്‍ന്നൊരു

പഴഞ്ചൂല്‍ക്കെട്ടു പോലെ

അടുക്കള മുറ്റത്തെ

ചപ്പിലക്കൂമ്പാരത്തിനരികെ

8 അഭിപ്രായങ്ങൾ:

Raghunath.O പറഞ്ഞു...

nice

Jishad Cronic പറഞ്ഞു...

വളരെ നല്ല വരികള്‍...

ajith പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ajith പറഞ്ഞു...

ചെറുകവിതകളെങ്കിലും ഭാവനാസമ്പന്നവും സുന്ദരവും തന്നെ. അധികം ശ്രദ്ധിക്കപ്പെടാതെയും ചര്‍ച്ച ചെയ്യപ്പെടാതെയും പോകുന്നു എന്ന്‍ തോന്നുന്നു. അതോ ബ്ലോഗ് രചയിതാവ് മോഡറേറ്റ് ചെയ്യുന്നതാണോ?

സരൂപ്‌ ചെറുകുളം പറഞ്ഞു...

nannayittund teechare
kavithakal enikkishtappettu

iniyum ezhuthhumallo
idaykkokke varam

saroopcalicut.blogspot.com

jwaala പറഞ്ഞു...

പ്രിയ ചങ്ങാതിമാരേ,

എന്റെ കവിത വായിച്ചതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും കടപ്പാടുണ്ട്. സ്നേഹപൂര്‍വം..........

nanmandan പറഞ്ഞു...

ദ്രവിച്ച നഖങ്ങളില്‍
സഹനത്തിന്റെ ചായം
തേച്ച്
കരി പിടിച്ച ചിരിയുമായി
നിലം പറ്റിച്ചേര്‍ന്നൊരു
പഴഞ്ചൂല്‍ക്കെട്ടു പോലെ
അടുക്കള മുറ്റത്തെ
ചപ്പിലക്കൂമ്പാരത്തിനരികെ
-------------------------------------------------
ഗ്രാമീണയായ ഒരു യഥാര്‍ത്ഥ മുസ്ലിം പെണ്‍കുട്ടിയുടെ ജീവിതമിതാ പ്രിയ കവിയത്രിയും കൂട്ടുകാരിയുമായ ഷീജ ടീച്ചറുടെ മനോഹരമായ വാക്കുകളിലൂടെ കവിതയായ് ,,നന്മകള്‍ നിറഞ്ഞ ആശംസകള്‍..

anwar പറഞ്ഞു...

valare nalla avathranam ............oru sthreeyude jeevitha gathiyude maattangal arthavaththaayi varachu kaatti...........aasamshakal