പേജുകള്‍‌

7.2.14

ജാതി ചോദിക്കരുത്

മൂന്നാം പിരീഡ്
എട്ടാം ക്ളാസ്
  
മലയാളം

കവിത - ചണ്ഡാലഭിക്ഷുകി



ഉരുകിയൊലിക്കുന്നഗ്രീഷ്മപ്പകലില്‍ദാഹിച്ചു വലഞ്ഞബുദ്ധഭിക്ഷുഇത്തിരി കുടിനീരിനായ്ചണ്ഡാലപ്പെണ്‍കൊടിയുടെമുമ്പില്‍ കൈക്കുമ്പിള്‍ നീട്ടി


മാന്‍പേടയെപ്പോലെപേടിച്ചവളോട്അത്രമേല്‍ ആര്‍ദ്രനായ് ഭിക്ഷു:-


"ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീചോദിക്കുന്നു നീര്‍ ..."  


കേരളത്തിന്റെ ചരിത്രം , ജാതിവാഴ്ച,സവര്‍ണമേധാവിത്തം...ചര്‍ച്ച, കുറിപ്പുകള്‍  ..



ഉപന്യാസ വിഷയം:-               'ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ആശാന്‍ കവിതകളില്‍ '


ഗ്രൂപ്പുകളില്‍ ചര്‍ച്ച, അവതരനം...


ഒന്നാം ഗ്രൂപ്പ് :- ജാതിയുടെ വേലിക്കെട്ടുകള്‍ പൊളിച്ചു കളയണം


രണ്ടാം ഗ്രൂപ്പ് :- ജാതിക്കും മതത്തിനുമതീതമായി മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുന്ന കാലം വരണം


മൂന്നാം ഗ്രൂപ്പ് :-മനുഷ്യന്റെ മതം മനുഷ്യത്വമാണ്,


നാലാം ഗ്രൂപ്പ് :-ജാതി വിവേചനത്തിനെതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റാണു ആശാന്‍ കവിതകള്‍


അഞ്ചാം ഗ്രൂപ്പ് :- ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. ജാതി ചോദിക്കരുത് പറയരുത്.. 


പച്ച മഷി പടര്‍ന്ന കനത്ത മൊമ്മോ ബുക്കില്‍ നിന്ന് ക്ളാസിലെ നിശ്ശബ്ദതയിലേയ്ക്ക് ഒരു നോട്ടീസ് തല നീട്ടി


           " ഹിന്ദു, മുസ്ളിം ഒ ബി സി വിഭാഗങ്ങളിലെ             കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പിനു             അര്‍ഹതയുള്ളവര്‍              ജാതി തെളിയിക്കുന്ന             സര്‍ട്ടിഫിക്കറ്റിന്റെ             കോപ്പി സഹിതം             നാളെത്തന്നെ              അപേക്ഷ സമര്‍പ്പിക്കണം "