മൂന്നാം പിരീഡ്
എട്ടാം ക്ളാസ്
മലയാളം
കവിത - ചണ്ഡാലഭിക്ഷുകി
ഉരുകിയൊലിക്കുന്നഗ്രീഷ്മപ്പകലില്‍ദാഹിച്ചു വലഞ്ഞബുദ്ധഭിക്ഷുഇത്തിരി കുടിനീരിനായ്ചണ്ഡാലപ്പെണ്‍കൊടിയുടെമുമ്പില്‍ കൈക്കുമ്പിള്‍ നീട്ടി
മാന്‍പേടയെപ്പോലെപേടിച്ചവളോട്അത്രമേല്‍ ആര്‍ദ്രനായ് ഭിക്ഷു:-
"ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീചോദിക്കുന്നു നീര്‍ ..."
കേരളത്തിന്റെ ചരിത്രം , ജാതിവാഴ്ച,സവര്‍ണമേധാവിത്തം...ചര്‍ച്ച, കുറിപ്പുകള്‍ ..
ഉപന്യാസ വിഷയം:- 'ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ആശാന്‍ കവിതകളില്‍ '
ഗ്രൂപ്പുകളില്‍ ചര്‍ച്ച, അവതരനം...
ഒന്നാം ഗ്രൂപ്പ് :- ജാതിയുടെ വേലിക്കെട്ടുകള്‍ പൊളിച്ചു കളയണം
രണ്ടാം ഗ്രൂപ്പ് :- ജാതിക്കും മതത്തിനുമതീതമായി മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുന്ന കാലം വരണം
മൂന്നാം ഗ്രൂപ്പ് :-മനുഷ്യന്റെ മതം മനുഷ്യത്വമാണ്,
നാലാം ഗ്രൂപ്പ് :-ജാതി വിവേചനത്തിനെതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റാണു ആശാന്‍ കവിതകള്‍
അഞ്ചാം ഗ്രൂപ്പ് :- ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. ജാതി ചോദിക്കരുത് പറയരുത്..
പച്ച മഷി പടര്‍ന്ന കനത്ത മൊമ്മോ ബുക്കില്‍ നിന്ന് ക്ളാസിലെ നിശ്ശബ്ദതയിലേയ്ക്ക് ഒരു നോട്ടീസ് തല നീട്ടി
" ഹിന്ദു, മുസ്ളിം ഒ ബി സി വിഭാഗങ്ങളിലെ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പിനു അര്‍ഹതയുള്ളവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം നാളെത്തന്നെ അപേക്ഷ സമര്‍പ്പിക്കണം "
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ