എല്ലാക്കാര്യത്തിലും
അതീവ ശ്രദ്ധാലുവായിരുന്നു
അവള്
അയാള്‍ പന്തലിലെത്തിയപ്പോള്‍
എത്ര ശ്രദ്ധയോടെയാണവള്‍
തല കുനിച്ചത്
മുറ്റമടിച്ചതും
പാത്രങ്ങള്‍
തേച്ചു വെളുപ്പിച്ചതും
തറ തുടച്ചതും
കിടക്ക വിരിച്ചതുമെല്ലാം
ശ്രദ്ധയോടെ തന്നെ
അവള് കൂട്ടു വന്ന ശേഷം
അയാളുടെ കുപ്പായങ്ങള്‍
ചുളിഞ്ഞിട്ടേയില്ല
അയാള്‍ക്ക്
ജലദോഷം
പിടിച്ചിട്ടേയില്ല
കറികളിലൊന്നും
ഒരു തരി ഉപ്പും
അധികമായില്ല
വാരിയെല്ലു തുളച്ച്
തൊട്ടിലു കെട്ടി
എത്ര ശ്രദ്ധയോടെയാണവള്‍
കൂടെക്കൊണ്ടു നടന്ന്
കുഞ്ഞുങ്ങളെ ഉറക്കിയത്
ചില്ലുപാത്രങ്ങളൊന്നും
കയ്യില്‍ നിന്ന്
വീണുടഞ്ഞിട്ടേയില്ല
ഒരു ഉറുമ്പെങ്കിലും
അവളുടെ കണ്ണു വെട്ടിച്ച്
പഞ്ചസാര ഭരണിയുടെ
ഏഴയലത്ത്
വന്നില്ല
കാക്കയ്ക്ക്
തേങ്ങാപൂളു കൂടി
കൊത്തിപ്പറക്കാനായില്ല
മീന്‍ മണമടിച്ചാലും
പൂച്ച
അവളെപ്പേടിച്ച്
അടുക്കളപ്പുറത്തേക്ക്
വരാറേയില്ല
എന്നിട്ടുമാരാന്
അടുക്കള മൂലയിലെ
ഗ്യാസ് സിലിണ്ടര്‍
അവളറിയാതെ
തുറന്നു വിട്ടത്?
ഷീജ.സി.കെ
8 അഭിപ്രായങ്ങൾ:
എന്നിട്ടും!
കൊള്ളാം കവിത.. ബട്ട് കുറച്ചു കൂടി ഗഹനമുള്ള വിഷയങ്ങള്‍ തിരഞ്ഞു എടുക്ക്
Good :-))
ok god
ok nannayirunnu
nalla vishayam...vendahthra charcha cheyyappedathe (manapoorvam)pokunna oru vishayathe thanmayathathode avatharippichathil, santhosham.
nalla vishayam, vendathra charcha cheyyappedathe pokunna(manapoorvam)oru vishayam kavithayil thanmayathathode avatharippichathil, santhosha
good keep it up
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ