പേജുകള്‍‌

21.12.10

പ്രണയമൊഴി


















പ്രണയം,


തിരിതെളിയാത്ത

കല്‍വിളക്കാണെന്നു നീ





കത്തുന്ന പച്ചമരങ്ങള്‍ക്കു മേല്‍

വെയില്‍ വിരിച്ചിട്ട

വെളിച്ചമൂറ്റി

ഇലപ്പച്ചയില്‍

നീയെഴുതിയ

കവിതകളെല്ലാം

പ്രണയത്തിന്റേതെന്നു ഞാനും







ഒറ്റമഴയ്ക്ക് വിരിഞ്ഞ

മഞ്ഞപ്പൂക്കളടര്‍ന്നു വീണ

ഇടവഴിയിലൊലിച്ചു പോയ

നിന്റെ മൌനത്തിനും



പ്രണയത്തിന്റെ

തീമഴച്ചന്തം







നീയും ഞാനുമാകുന്ന



സമാന്തര വഴികളില്‍

എനിക്കു ചുറ്റും

കട്ട പിടിക്കുന്ന

ഇരുട്ടിനെക്കീറാന്‍

നിന്റെ കണ്ണിലെ

വജ്രസൂചി

മാത്രം മതി.

3 അഭിപ്രായങ്ങൾ:

ശാന്ത കാവുമ്പായി പറഞ്ഞു...

വജ്രസൂചി കണ്ടെത്തിയോ?

nanmandan പറഞ്ഞു...

ഒറ്റമഴയ്ക്ക് വിരിഞ്ഞ

മഞ്ഞപ്പൂക്കളടര്‍ന്നു വീണ

ഇടവഴിയിലൊലിച്ചു പോയ

നിന്റെ മൌനത്തിനും



പ്രണയത്തിന്റെ

തീമഴച്ചന്തം
---------------------
പ്രണയത്തിന്റെ ഈ ഉജ്ജ്വലമായ വരികള്‍ വല്ലാതെ ഇഷ്ടപ്പെട്ടു..അഭിനന്ദനങ്ങള്‍..

അജ്ഞാതന്‍ പറഞ്ഞു...

കണ്ണുരില്‍വച്ച് നടന്ന സൈബര് മീറ്റിന്റെ ഭാഗമായി നടത്തിയ ബ്ലോഗ് ക്ലാസിലേക്ക് വിധു ചോപ്ര എന്ന ചങ്ങാതി ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തു. ഒരു മലയാളം ബ്ലോഗ് തുടങ്ങി, ഫോണ്ട് പ്രശ്നം കാരണം പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ല.
ടൈപ്പ് റൈറ്റിംഗ് പഠിക്കാന് പോകുന്ന കാലത്ത് ചിലരെങ്കിലും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് "ഇന്ന് കശവണ്ടി മുട്ടാന് പോയില്ലെ, ഉള്ള സമയം വല്ല കംപ്യൂട്ടറോ മറ്റോ പഠിച്ച് വല്ല ജോലി കിട്ടാന് നോക്ക്"
http://www.typewritingacademy.blogspot.com
email: shaji_ac2006@yahoo.co.in
Asamsakal