പേജുകള്‍‌

10.8.12

ദേശാടനം കാത്ത്


ഇവിടെയെനിക്ക്
കാവലായുണ്ട് നിന്‍
ചിറകനക്കങ്ങള്‍
രാപ്പാട്ടിനീണങ്ങള്‍

ഇലപൊഴിഞ്ഞ
മാമരച്ചില്ലയില്‍
ചേക്കൊഴിഞ്ഞ
നോവിന്റെ കൂടുകള്‍
അടയിരുന്നതിന്‍ ചൂട്
തൂവല്‍മിനുപ്പുകള്‍
പാതിയില്‍ നിര്‍ത്തിയ
യാത്രാമൊഴി

പിന്നെ
അകലങ്ങളില്‍ നിന്ന്
കാതങ്ങള്‍ താണ്ടി നീ
മഞ്ഞു കാലങ്ങളില്‍ വീണ്ടും
വരുമെന്ന
നിറമുള്ള കനവുകള്‍
നിറവിന്‍ പ്രതീക്ഷകള്‍

7 അഭിപ്രായങ്ങൾ:

Mohiyudheen MP പറഞ്ഞു...

കവിത ചെറുതങ്കെലും മികവേറിയത്...

ആശംസകൾ

അനാമിക പറഞ്ഞു...

പുതിയ കവിതകളുമായി ഇനിയും വരൂ .ആശംസകള്‍

Jefu Jailaf പറഞ്ഞു...

അവസാന പാരഗ്രാഫ് അതിമനോഹരം...

നിസാരന്‍ .. പറഞ്ഞു...

കൂടുതല്‍ മികച്ച കവിതകള്‍ പ്രതീക്ഷിക്കുന്നു

Rainy Dreamz പറഞ്ഞു...

നല്ലൊരു കുഞ്ഞു കവിത....

ഇനിയും വരാം....

ആശംസകളോടെ, മഴ സ്വപ്നങ്ങള്

Rainy Dreamz പറഞ്ഞു...

ചെറിയ വരികളിൽ നല്ലൊരു കവിത...

ഇനിയും വരാം

ആശംസകള്.....

SREEJITH NP പറഞ്ഞു...

കവിത, നന്നായി. ഇഷ്ടപ്പെട്ടു.